ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ചേര്‍പ്പ്‌

തൃശ്ശൂര്‍ ജില്ലയിലെ തൃശ്ശൂര്‍ താലൂക്കില്‍ ചേര്‍പ്പ് ബ്ളോക്കിലാണ് ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്ഊരകംചൊവ്വൂര്‍ചേര്‍പ്പ് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ചേര്‍പ്പ് പഞ്ചായത്തിന് 20.88 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 21 വാര്‍ഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍ അവിണിശ്ശേരിവല്ലച്ചിറപാറളംപൊറത്തിശ്ശേരിചാഴൂര്‍ എന്നിവയാണ്കേരളത്തിലെ പ്രശസ്തമായ പെരുവനം മഹാദേവക്ഷേത്രത്തിന് ചുറ്റുമായി ചേര്‍പ്പ് പഞ്ചായത്ത് വ്യാപിച്ചുകിടക്കുന്നു.പ്രാചീനകേരളത്തിലെ 64  ഗ്രാമങ്ങളില്‍ പെരുവനം ഗ്രാമത്തിന് പ്രമുഖസ്ഥാനമുണ്ടായിരുന്നുപുരു മഹര്‍ഷി തപസ്സുചെയ്തിരുന്ന സ്ഥലമാണ് പുരുവനം അഥവാ പെരുവനം എന്നാണ് ഐതിഹ്യം.അതിപ്രാചീനകാലത്ത് തെക്ക് കൊടുങ്ങല്ലൂര്‍ ഊഴത്ത് ശാസ്താവുംവടക്ക് അകമലശാസ്താവുംകിഴക്ക് കുതിരാന്‍മുടി അയ്യപ്പനുംപടിഞ്ഞാറ് എടത്തിരുത്തി അയ്യപ്പനും കാവല്‍ നില്‍ക്കുന്ന ദേശമെന്നാണ് അതിവിസ്തൃതമായ ഈ ഗ്രാമം അറിയപ്പെട്ടിരുന്നത്പ്രാചീനകാലത്ത് പെരുവനത്ത് നടന്നുവന്നിരുന്ന ഉത്സവമാണ് ഇന്നും തൃശ്ശൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന പൂരങ്ങള്‍ക്ക് ഉറവിടമായിത്തീര്‍ന്നത്വിദ്യാരംഭത്തില്‍ എഴുത്തിനിരുത്തുന്നതിന് പ്രസിദ്ധമായ തിരുവുള്ളക്കാവ് കരകൌശലനിര്‍മ്മിതിയ്ക്ക് ഖ്യാതി നേടിയ ചേര്‍പ്പ്,കുന്നത്തുംമുകള്‍,ഫര്‍ണിച്ചര്‍ വ്യവസായത്തിന് പേരുകേട്ട ചൊവ്വൂര്‍ജൈനമതകേന്ദ്രമായിരുന്ന പാറക്കോവില്‍ചരിത്രപ്രസിദ്ധമായ ഊരകംപെരുവനം പ്രദേശങ്ങള്‍കാര്‍ഷികമേഖലയായ ജൂബിലി തേവര്‍പടവ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന സവിശേഷതകളുള്ള സ്ഥലങ്ങള്‍ ധാരാളമായുള്ള പഞ്ചായത്താണ് ചേര്‍പ്പ്തൃശ്ശൂര്‍ താലൂക്കിന്റെ തെക്കെ അതിര്‍ത്തിയായ കരുവന്നൂര്‍പുഴ ചേര്‍പ്പ് പഞ്ചായത്തിന്റെയും അതിര്‍ത്തിയാണ്കുന്നുകളും കോള്‍നിലങ്ങളും താഴ്വരയും തീരസമതലങ്ങളും ഉയര്‍ന്ന സമതലങ്ങളും ചെരിവുകളും പഞ്ചായത്തിന്റെ ഭൂപ്രകൃതിയുടെ സവിശേഷതകളാണ്.കായലും കുന്നും കൂടിച്ചേര്‍ന്ന പ്രദേശമായതുകൊണ്ട് ഈ സ്ഥലത്തിന് ചേര്‍പ്പ് എന്ന് നാമകരണം ചെയ്യപ്പെട്ടു എന്നാണ് പണ്ഡിതമതംആദ്യകാലത്ത് പഞ്ചായത്തിന്റെ പേര് ഊരകം പഞ്ചായത്ത് എന്നായിരുന്നുചിറ്റൂര്‍മനക്കാരുടെ സ്വാധീനം മൂലമാണ് പഞ്ചായത്തിന്റെ പേര് ചേര്‍പ്പ് എന്നായത്1953-ല്‍ രൂപീകൃതമായ ചേര്‍പ്പ് പഞ്ചായത്തിന്റെ ആദ്യപ്രസിഡന്റ് എം.കെ.മേനോന്‍ ആയിരുന്നുതൃശ്ശൂര്‍ നഗരത്തില്‍ നിന്ന് 8 കിലോമീറ്റര്‍ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന പ്രദേശമാണ് ചേര്‍പ്പ് ഗ്രാമപഞ്ചായത്ത്തൃശ്ശൂര്‍-തൃപ്രയാര്‍തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ പാതകള്‍ ഈ പഞ്ചായത്തിനെ മുറിച്ച് കൊണ്ട് കടന്നുപോകുന്നുചേര്‍പ്പിനെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പൂച്ചിന്നിപ്പാടം-ഒല്ലൂര്‍ റോഡ് പഞ്ചായത്തിന്റെ കിഴക്കുഭാഗത്തു കൂടി കടന്നുപോകുന്നുപെരുവനം ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള പ്രദേശമാണ് ചേര്‍പ്പ് എന്ന പേരിലറിയപ്പെടുന്നത്ആ സ്ഥലനാമമാണ് പഞ്ചായത്തിനും ലഭിച്ചിട്ടുള്ളത്.

ചരിത്രം

സാമൂഹ്യചരിത്രം

ആദ്യകാലത്ത് പഞ്ചായത്തിന്റെ പേര് ഊരകം പഞ്ചായത്ത് എന്നായിരുന്നുചിറ്റൂര്‍മനക്കാരുടെ സ്വാധീനം മൂലമാണ് പഞ്ചായത്തിന്റെ പേര് ചേര്‍പ്പ് എന്നായത്1953-ല്‍ രൂപീകൃതമായ ചേര്‍പ്പ് പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റ് എം.കെ.മേനോന്‍ ആയിരുന്നുതൃശ്ശൂര്‍ നഗരത്തില്‍ നിന്ന് 8 കിലോമീറ്റര്‍ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന പ്രദേശമാണ് ചേര്‍പ്പ് ഗ്രാമപഞ്ചായത്ത്തൃശ്ശൂര്‍-തൃപ്രയാര്‍തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ പാതകള്‍ ഈ പഞ്ചായത്തിനെ മുറിച്ച് കൊണ്ട് കടന്നുപോകുന്നുചേര്‍പ്പിനെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പൂച്ചിന്നിപ്പാടം-ഒല്ലൂര്‍ റോഡ് പഞ്ചായത്തിന്റെ കിഴക്കുഭാഗത്തു കൂടി കടന്നുപോകുന്നുപെരുവനം ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള പ്രദേശമാണ് ചേര്‍പ്പ് എന്ന പേരിലറിയപ്പെടുന്നത്ആ സ്ഥലനാമമാണ് പഞ്ചായത്തിനും ലഭിച്ചിട്ടുള്ളത്ഇന്ന് ഈ പഞ്ചായത്തിന്റെ പടിഞ്ഞാറുഭാഗം പൂര്‍ണ്ണമായും തോടുകളും ജലാശയങ്ങളും നിറഞ്ഞ പാടശേഖരമാണ്അതിപുരാതനകാലത്ത് ഈ പാടശേഖരവും അതിനു പടിഞ്ഞാറുള്ള പ്രദേശങ്ങളും ജലപ്പരപ്പായിക്കിടന്നിരുന്നു.കായലും കുന്നും കൂടിച്ചേര്‍ന്ന പ്രദേശമായതുകൊണ്ട് ഈ സ്ഥലത്തിന് ചേര്‍പ്പ് എന്ന് നാമകരണം ചെയ്യപ്പെട്ടു എന്നാണ് പണ്ഡിതമതംഈ പഞ്ചായത്തിലെ മറ്റൊരു സ്ഥലമായ ഊരകവും ചരിത്രത്തിലെ അനേകം സുപ്രധാനസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്പെരുവനംചേര്‍പ്പ്ചൊവ്വൂര്‍തേവര്‍റോഡും പാടശേഖരവുമടങ്ങുന്ന എട്ടുമുനപടിഞ്ഞാട്ടുമുറിജൈനമതകേന്ദ്രമായ പാറക്കോവില്‍ഊരകം എന്നീ പ്രദേശങ്ങളുടെ ഗതകാലസംഭവങ്ങളുടെ സമാഹാരമാണ് ചേര്‍പ്പ് പഞ്ചായത്തിന്റെ ചരിത്രം എന്നുപറയാംപ്രാചീനകേരളത്തിലെ 64 ഗ്രാമങ്ങളില്‍ പ്രമുഖ സ്ഥാനം പെരുവനം ഗ്രാമത്തിനുണ്ടായിരുന്നുപുരുമഹര്‍ഷി തപസ്സു ചെയ്തിരുന്ന സ്ഥലമാണ് പുരുവനം അഥവാ പെരുവനം എനാനാണ് ഐതിഹ്യം.പുരുമഹര്‍ഷി തപസ്സിരുന്ന സമയത്ത് സപ്തര്‍ഷികള്‍ പുഷ്പവൃഷ്ടി നടത്തിയെന്നും പൂ ചിന്നിയ പ്രദേശങ്ങളാണത്രെ ഇപ്പോഴുള്ള പൂച്ചിന്നിപ്പാടം എന്ന് മറ്റൊരു ഐതിഹ്യമുണ്ട്മിക്കഭാഗവും പെരിയവനമായിരുന്നതിനാലാണ് പെരുവനം എന്ന നാമത്തിന് പ്രചാരം കിട്ടിയതെന്ന് കരുതുന്നതാണ് യുക്തിസഹംപെരുവനം എന്ന ഈ പ്രദേശം ആദ്യകാലത്ത് പെരുവനംകോട്ടം എന്നാണ് അറിയപ്പെട്ടിരുന്നതെന്നും കോട്ടം എന്ന പദം ഇതൊരു ജൈനക്ഷേത്രമായിരുന്നുവെന്ന സൂചന നല്‍കുന്നതായി ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നുഹൈന്ദവാധിനിവേശത്തിനുശേഷമാണ് ക്ഷേത്രത്തിന്റെ പേരില്‍ നിന്നും കോട്ടം വിട്ടുപോയതെന്ന് ചരിത്രസൂചനകളുണ്ട്അതിപ്രാചീനകാലത്ത് തെക്ക് കൊടുങ്ങല്ലൂര്‍ ഊഴത്ത് ശാസ്താവുംവടക്ക് അകമലശാസ്താവുംകിഴക്ക് കുതിരാന്‍മുടി അയ്യപ്പനുംപടിഞ്ഞാറ് എടത്തിരുത്തി അയ്യപ്പനും കാവല്‍ നില്‍ക്കുന്ന ദേശമെന്നാണ് അതിവിസ്തൃതമായ ഈ ഗ്രാമം അറിയപ്പെട്ടിരുന്നത്അന്നീ ഗ്രാമത്തില്‍ 42 ദേശങ്ങള്‍ ഉള്‍പ്പെട്ടിരുന്നുവത്രെസകലജാതിക്കാരുടേയും ആരാധനാമൂര്‍ത്തിയായിരുന്നു പെരുവനംക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ള ഇരട്ടയപ്പന്‍ഗ്രാമത്തിനകത്ത് 21 ചേരിക്കലുകളിലായി നാലുലക്ഷം പറ നെല്ല് പാട്ടം പിരിഞ്ഞിരുന്ന നിലങ്ങള്‍ ഈ ക്ഷേത്രം വകയായുണ്ടായിരുന്നുഗ്രാമഭരണം നടത്തിയിരുന്നത് ഊരാഴ്മക്കാരും നമ്പൂതിരിയോഗക്കാരും ചേര്‍ന്നായിരുന്നുചിറ്റൂര്‍ അവണാവ്വല്ലച്ചിറഅവണാവ്കുറവട്ടവണാവ് എന്നീ കുടുംബങ്ങളായിരുന്നു ഈ പ്രദേശത്തെ ഭൂമിയൊക്കെ കൈയ്യടക്കിവച്ചിരുന്ന പ്രമുഖജന്മിമാര്‍ഇക്കൂട്ടര്‍ തന്നെയായിരുന്നു അന്നത്തെ ഊരാളന്മാരുംഈ ക്ഷേത്രത്തില്‍ 28 ദിവസത്തെ ഉത്സവം നടന്നിരുന്നുആ ഉത്സവത്തിലേക്ക് കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ നിന്നും 108 ദേവീദേവന്മാര്‍ എഴുന്നള്ളിക്കപ്പെട്ടിരുന്നുഅവ്യക്തമായ കാരണങ്ങളാല്‍ ആ വസന്തോത്സവം 1500 വര്‍ഷങ്ങള്‍ക്കുമുമ്പ് നിലച്ചുപോയിഉത്സവം കൊടികയറുന്നത് തിരുവുള്ളക്കാവ് ശാസ്താക്ഷേത്രത്തിലുംവലിയവിളക്ക് പെരുവനംക്ഷേത്രത്തിലുംആറാട്ടുവിളക്കും ആറാട്ടും വല്ലച്ചിറയില്‍ സ്ഥിതി ചെയ്യുന്ന ആറാട്ടുപുഴയിലും നടക്കണമെന്നുള്ള നിശ്ചയപ്രകാരമാണ് പൂരം എന്ന പേരില്‍ ഉത്സവം വീണ്ടും ആരംഭിച്ചത്ആറാട്ടുപുഴയില്‍ ദേവമേള തുടങ്ങിയതിലുംആതിഥേയനായ ആറാട്ടുപുഴ ശാസ്താവിനുംദേവമേളയുടെ നായകസ്ഥാനം വഹിക്കുന്ന തൃപ്രയാര്‍ തേവര്‍ക്കുംഊരകം അമ്മത്തിരുവടിക്കും ചേര്‍പ്പ് ഭഗവതിക്കുമായിരുന്നു പ്രാമുഖ്യം കല്‍പിച്ചിരുന്നത്തൃപ്രയാര്‍ തേവര്‍ ആറാട്ടുപുഴയിലെ ദേവമേളയില്‍ പങ്കെടുക്കാന്‍ വരുന്ന വഴിയാണ് ഇന്നും തേവര്‍ റോഡ് എന്നറിയപ്പെടുന്നത്തേവരുടെ പേരില്‍ പാടവും ഉണ്ട്കാലാന്തരത്തില്‍ ഊരാളന്മാരുടെ ഇടയിലുണ്ടായ തര്‍ക്കവും കിടമത്സരവും മൂലം കുറേ ദേവീദേവന്മാരെ ആറാട്ടുപുഴയില്‍ കൊണ്ടുവരാതായിപിന്നീട് കൊച്ചിരാജ്യം ഭരിച്ചിരുന്ന ശക്തന്‍തമ്പുരാനാണ് തൃശ്ശൂര്‍ഭാഗത്തുള്ള ദേവീദേവന്മാരെ ഉള്‍പ്പെടുത്തി തൃശ്ശൂര്‍പൂരം ആരംഭിക്കാന്‍ പ്രേരണയും പ്രോത്സാഹനവും നല്‍കിയത്തുടര്‍ന്ന് മധ്യകേരളത്തില്‍ മറ്റുചില സ്ഥലത്തും പൂരങ്ങള്‍ സംഘടിപ്പിക്കപ്പെട്ടുപ്രാചീനകാലത്ത് പെരുവനത്ത് നടന്നുവന്ന ഉത്സവമാണ് ഇന്നും തൃശ്ശൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന പൂരങ്ങള്‍ക്ക് ഉറവിടമായിത്തീര്‍ന്നത്പെരുമാള്‍ വാഴ്ചക്കുശേഷം രാജവാഴ്ചയുടെ കാലത്തും ഈ ഗ്രാമവും ഗ്രാമക്ഷേത്രവും ചരിത്രത്തില്‍ സുപ്രധാനമായ സ്ഥാനം നേടിയിട്ടുള്ളതായി കാണാംഈ ക്ഷേത്രത്തിന്റെയും ക്ഷേത്രംവക സ്വത്തുക്കളുടെയും ഭരണത്തില്‍ പങ്കാളിത്തം വഹിക്കുന്നത് അന്നത്തെ നാട്ടുരാജാക്കന്മാരും അവരുടെ കൂടെ നിന്നിരുന്ന ജന്മിപ്രഭുക്കളും അഭിമാനമായി കരുതിയിരുന്നു18-ാം ശതകം വരെ സാമൂതിരിയുടെ യുദ്ധഭീഷണി കൊച്ചിയെ നിരന്തരം പിടികൂടിയിരുന്നു1750-നോടടുത്ത കാലത്ത് സാമൂതിരി ഇന്നത്തെ തൃശ്ശൂര്‍ ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളും കൈയ്യടക്കിഅക്കൂട്ടത്തില്‍ പെരുവനം പ്രദേശവും ഉള്‍പ്പെട്ടിരുന്നുപെരുവനം ക്ഷേത്രഭരണം അങ്ങനെ സാമൂതിരിയുടെകയ്യിലായിശ്രീകോവിലിന്റെ കേടുപാടുകള്‍ തീര്‍ത്ത് നവീകരിച്ചത് സാമൂതിരിയാണ്തുടര്‍ന്ന് തിരുവിതാംകൂറിന്റെ സഹായത്തോടെ കൊച്ചിരാജാവ് സാമൂതിരിയെ പരാജയപ്പെടുത്തി അതിന് പ്രത്യുപകാരം ചെയ്യുകവഴി ക്ഷേത്രഭരണം നടത്തിയിരുന്ന പറവൂര്‍ രാജാവിന്റെ അധീനതയിലായിരുന്ന ക്ഷേത്രം വക ചേരിക്കല്ലുകള്‍ തിരുവിതാംകൂര്‍ രാജാവിന് ലഭ്യമാകുകയും പെരുവനം ക്ഷേത്രം കൊച്ചി-തിരുവിതാംകൂര്‍ രാജാക്കന്മാരുടെ സംയുക്തഭരണത്തിന്‍കീഴിലാവുകയും ചെയ്തുഇന്ന് പെരുവനം എന്ന പേര് അവിടത്തെ ക്ഷേത്രത്തിനും ചുറ്റുമുള്ള പ്രദേശത്തിനും മാത്രമായി ചുരുങ്ങിയ സ്ഥിതിയിലാണ്പെരുവനത്തിന് തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഊരകം ഒരു കാലത്ത് നാഗരികാഭിവൃദ്ധിയുടെ കേന്ദ്രമായിരുന്നുഅന്ന് ഏറ്റവും പ്രധാനപ്പെട്ട പ്രദേശം ഇതായിരുന്നതുകൊണ്ടാകാം ഉയര്‍ന്ന ഊര് എന്നാഊരിന്റെ ഉള്‍ഭാഗം എന്നാ അര്‍ത്ഥം വരുന്ന ഈ നാമം സിദ്ധിച്ചത്സമീപത്തുള്ള പെരുവനംചേര്‍പ്പ് എന്നീ ഊരുകളേക്കാള്‍ പഴമയും പാരമ്പര്യവും ഇതിനുണ്ടായിരുന്നു എന്നാണ് ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നത്ഇവിടുത്തെ ഭഗവതിക്ഷേത്രം അതിപുരാതനമാണ്ഉദ്ദണ്ഡശാസ്ത്രികളുടെ കോകിലസന്ദേശത്തിലും അതുപോലുള്ള പ്രാചീനകൃതികളിലും ഈ ക്ഷേത്രം പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്അന്ന് ഇതൊരു ദേവാലയം മാത്രമല്ലവഴിയാത്രക്കാരുടെ വിശ്രമകേന്ദ്രവും സമ്മേളനസ്ഥലവും കൂടിയായിരുന്നു എന്നതിന് തെളിവുകളുണ്ട്പില്‍ക്കാലത്ത് ക്ഷേത്രഭരണം നിയന്ത്രിച്ചിരുന്ന നമ്പൂതിരിമാര്‍ തമ്മില്‍ കലഹം മൂത്തപ്പോള്‍ ഒരു കൂട്ടര്‍ ഭഗവതിയെ ആവാഹിച്ച് ചേര്‍പ്പില്‍കൊണ്ടുവന്ന് പ്രതിഷ്ഠിച്ചുവെന്നും അങ്ങനെയാണ് ചേര്‍പ്പ് ഭഗവതിക്ഷേത്രം ഉണ്ടായതെന്നും പറയപ്പെടുന്നുചേര്‍പ്പിലെ പ്രധാനപ്പെട്ട സര്‍ക്കരോഫീസുകളായ പഞ്ചായത്താഫീസ്വില്ലേജാഫീസ്പോലീസ് സ്റ്റേഷന്‍ തുടങ്ങിയവയൊക്കെ 1940 വരെ ഊരകത്താണ് സ്ഥിതിചെയ്തിരുന്നത്തുടര്‍ന്നുള്ള ഒരു പതിറ്റാണ്ടിനിടയില്‍ അവയെല്ലാം പെരുവനം ക്ഷേത്രത്തിന് പടിഞ്ഞാറുഭാഗത്തുള്ള തായംകുളങ്ങരയുടെ വടക്കുഭാഗത്ത് മാറ്റിസ്ഥാപിക്കപ്പെട്ടുഈ വിധം പെരുമാള്‍ വാഴ്ചരാജവാഴ്ച എന്നീ ഭരണമാറ്റങ്ങളെ ഉള്‍ക്കൊണ്ട പെരുവനംഊരകംചേര്‍പ്പ് പ്രദേശങ്ങള്‍ ക്രമേണ ഒരു കാര്‍ഷികമേഖലയെന്ന നിലയ്ക്കും പ്രസിദ്ധമായിത്തീര്‍ന്നുചിറ്റൂര്‍മനകിരങ്ങാട്ടുമന തുടങ്ങിയ ജന്മിമാര്‍ അധീനമാക്കിവച്ചിരുന്ന ഇവിടുത്തെ മണ്ണില്‍അടിമകളായിരുന്ന കുടിയാന്മാരെക്കൊണ്ട് തരിശായിക്കിടന്നിരുന്ന പ്രദേശങ്ങളില്‍ കഠിനവേല ചെയ്യിപ്പിച്ച് ഉണ്ടാക്കിയെടുത്തതാണ് തരശം എന്ന പേരില്‍ അറിയപ്പെടുന്ന നെല്‍പ്പാടങ്ങള്‍ചേനം ജലപ്പരപ്പ് കോള്‍നിലങ്ങളായിചേര്‍പ്പിന്റെ പടിഞ്ഞാറുഭാഗത്ത് പഴുവില്‍ വരെ ആ പാടശേഖരം വ്യാപിച്ചുഅങ്ങനെ ചേര്‍പ്പ് ഒരു നെല്ലറയായിത്തീരുകയും ചെയ്തുഗാന്ധിയന്‍തത്വങ്ങളില്‍ വിശ്വസിക്കുകയും സ്വാതന്ത്ര്യസമരപ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുകയും ചെയ്ത ഉല്‍പ്പതിഷ്ണുക്കളായ കുറെ വൃക്തികള്‍ ചേര്‍പ്പിലുണ്ടായിരുന്നുഗാന്ധിജി 1934 ജനുവരി 17-ാം തീയതിയാണ് ചേര്‍പ്പ് മേക്കാവില്‍ ക്ഷേത്രമൈതാനത്ത് പ്രസംഗിച്ചത്അന്നു മുതല്‍ ആ മൈതാനത്തിന് മഹാത്മാ മൈതാനം എന്ന് പേര് സിദ്ധിച്ചുഗാന്ധിജി പ്രസംഗിച്ച വേദിയിലാണ് പില്‍ക്കാലത്ത് 1948-ല്‍ ഗാന്ധിമണ്ഡപം നിര്‍മ്മിതമായത്.കൊച്ചിയില്‍ ഷണ്‍മുഖം ചെട്ടി ദിവാനായിരുന്ന കാലത്ത് 1938-ല്‍ കൊച്ചിന്‍ കോണ്‍ഗ്രസ്സ് പ്രതിനിധിയായി ഡോ..ആര്‍.മേനോന്‍ മന്ത്രിയായിചേര്‍പ്പിലെ സാംസ്ക്കാരികപാരമ്പര്യവും ജനകീയാവശ്യവും മുന്‍നിര്‍ത്തിയാണ് അന്നദ്ദേഹം പെരുമ്പിള്ളിശ്ശേരി ഭാഗത്ത് ഗ്രാമോദ്ധാരണ കേന്ദ്രം തുടങ്ങാന്‍ വേണ്ടത്ര സഹായം നല്‍കിയത്ആ കേന്ദ്രത്തിലാണ് നൂല്‍നൂല്‍പ്ഖാദിനെയ്ത്ത്സോപ്പുനിര്‍മ്മാണംകടലാസുനിര്‍മ്മാണംതേനീച്ചവളര്‍ത്തല്‍ തുടങ്ങിയ വിവിധയിനം കുടില്‍വ്യവസായങ്ങള്‍ നിലവില്‍ വന്നത്അങ്ങനെ ചേര്‍പ്പ് കൊച്ചിരാജ്യത്തിലെ വാര്‍ദ്ധ എന്നറിയപ്പെട്ടുപിന്നീട് സ്വാതന്ത്ര്യത്തിനുശേഷം അവിടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ആരംഭമെന്നനിലയില്‍ ഒരു പ്രൈമറിസ്ക്കൂളുംഅധ്യാപകപരിശീലന വിദ്യാലയവും ആരംഭിച്ചുഅവിടുത്തെ അധ്യാപകപരിശീലനം ഇടക്കാലത്ത് സര്‍ക്കാര്‍ തന്നെ ഇല്ലാതാക്കിപിന്നീടാണ് ഇന്ന് കാണുന്ന ഗവ.ഹൈസ്ക്കൂള്‍ നിലവില്‍ വന്നത്1939 കാലത്ത് വി.ആര്‍.കൃഷ്ണനെഴുത്തച്ഛന്റെ നേതൃത്വത്തില്‍ കൊച്ചിരാജ്യപ്രജാമണ്ഡലം രൂപംകൊണ്ടപ്പോള്‍ ആ സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച ധാരാളം പേര്‍ ചേര്‍പ്പിലുണ്ടായിരുന്നു1951-ലെ പഞ്ചായത്ത് പുന:സംഘടനാ നിയമപ്രകാരം 1953-ല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ പ്രജാമണ്ഡലം പ്രവര്‍ത്തകനായിരുന്ന എം.കെ.മേനോനാണ് പ്രസിഡണ്ടായത്1954-ല്‍ തിരുകൊച്ചിയില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ചേര്‍പ്പ് പ്രദേശം ഊരകം മണ്ഡലം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്അന്ന് ഇവിടെ നിന്ന് വിജയിച്ചത് ജോസഫ് മുണ്ടശ്ശേരിയാണ്കേരളിപ്പിറവിക്കുശേഷം 1957-ലെ തെരഞ്ഞെടുപ്പില്‍ ചേര്‍പ്പ് പ്രദേശം മണലൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ടുആ തെരഞ്ഞെടുപ്പിലും മുണ്ടശ്ശേരി തന്നെ വിജയിക്കുകയും ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോള്‍ വിദ്യാഭ്യാസമന്ത്രിയായിത്തീരുകയും ചെയ്തു1972-ലെ തെരഞ്ഞെടുപ്പോടുകൂടിയാണ് ചേര്‍പ്പ് പഞ്ചായത്ത് ഉള്‍പ്പെടുന്ന മണ്ഡലത്തിന് ചേര്‍പ്പിന്റെ തന്നെ പേര്‍ കിട്ടിയത്ഭൂപരിഷ്കരണനിയമം ബന്ധപ്പെട്ട ജന്മിമാരേയും ഇടത്തട്ടുകാരേയും എന്നന്നേക്കുമായി കേരളത്തില്‍നിന്നും തുടച്ചുമാറ്റിഈ നിയമം പ്രാബല്യത്തില്‍ വന്നപ്പോള്‍ കേരളത്തില്‍ പല സ്ഥലങ്ങളിലും ജന്മിമാരും കുടിയാന്മാരും തമ്മില്‍ സംഘര്‍ഷം ഉണ്ടാകുകയും പോലീസും കോടതിയും ഇടപെടേണ്ടതായി വരികയും ചെയ്തുചേര്‍പ്പിലും ഭൂസ്വത്തുക്കള്‍ കൈയ്യടക്കിവച്ച്കുടിയാന്മാരെക്കൊണ്ട് അടിമവേല ചെയ്യിപ്പിച്ച്അത് പ്രതാപത്തിന്റെ അടയാളമായി കണക്കാക്കിമേനിയും നടിച്ചുനടന്ന ജന്മിമാരുണ്ടായിരുന്നുപോലീസ് ഇടപെടലും സംഘര്‍ഷവും ഇവിടെയും ഉണ്ടായിചെറുവത്തൂര്‍ചിറ്റൂര്‍കിരാങ്ങാട്ട്തെക്കേടത്ത്മഴമംഗലത്ത്തരണനെല്ലൂര്‍കരിപ്പേരിമന എന്നീ മനക്കാരുടെ കൈവശത്തിലായിരുന്നു ഇവിടുത്തെ കൃഷിഭൂമിയില്‍ ഭൂരിഭാഗവും.

സാംസ്കാരികചരിത്രം

നൂറ്റാണ്ടുകളായി വിദ്യാകാരകനായി വാഴ്ത്തപ്പെടുന്ന തിരുവുള്ളക്കാവ് ശാസ്താവിന്റെ ക്ഷേത്രം പ്രസിദ്ധമാണ്മഹാകവി ചങ്ങമ്പുഴയെ എഴുത്തിനിരുത്തിയത് ഇവിടെയാണെന്ന് കേട്ടിട്ടുണ്ട്ഇന്നും വിദ്യാരംഭദിവസം ആയിരക്കണക്കിന് കുഞ്ഞുങ്ങളെ ഇവിടെ കൊണ്ടുവന്ന് ആദ്യാക്ഷരം കുറിക്കുന്നുഒരു കാലത്ത് പാറക്കെട്ടുകളും ഗുഹകളും നിറഞ്ഞ ഒരു ജൈനകേന്ദ്രമായിരുന്നപാറക്കോവില്‍ എന്ന് വിളിക്കപ്പെടുന്ന പാറോല്‍ കാവ് ഇപ്പോള്‍ തിരക്കേറിയ ജനവാസകേന്ദ്രമായി മാറിയിട്ടുണ്ടെങ്കിലും പഴയതിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും കാണാംപ്രാചീനകാലത്ത് പെരുമ്പിളളിശ്ശേരിക്ക് പടിഞ്ഞാറുള്ള മിത്രാനന്ദപുരം ക്ഷേത്രം വേദാദ്ധ്യായനത്തിന്റെ കേന്ദ്രമായിരുന്നുതായംകുളങ്ങര ക്ഷേത്രവും അതിന്റെ മുന്‍ഭാഗത്ത് ഇരുവശത്തുമുള്ള വീടുകളും ചേര്‍പ്പിന്റെ പ്രാചീനനാഗരികതക്ക് തെളിവാണ്ഈ ക്ഷേത്രത്തിലെ പൂയാഘോഷം മധ്യകേരളത്തിലെ പൂയാഘോഷങ്ങളില്‍ ഏറ്റവും പഴക്കമുള്ളതാണ്ചേര്‍പ്പിന്റെ ചരിത്രത്തോട് ബന്ധപ്പെട്ട പെരുവനം ക്ഷേത്രത്തിലെ കൂത്തമ്പലത്തില്‍ പ്രാചീനകലകളായ കൂത്തും കൂടിയാട്ടവും നൂറ്റാണ്ടുകളായി നടന്നുവരുന്നുഇടയ്ക്കചെണ്ടമദ്ദളം മുതലായ ക്ഷേത്രവാദ്യങ്ങള്‍ പ്രയോഗിക്കുന്നതില്‍ സമര്‍ത്ഥരായ കലാകാരന്മാരുടെ നാടാണ് ചേര്‍പ്പ്ചേര്‍പ്പില്‍ പഴക്കമേറെയുള്ള ക്രിസ്തീയദേവാലയങ്ങള്‍ രണ്ടെണ്ണമുണ്ട്ചൊവ്വൂര്‍ ഭാഗത്തെ സെന്റ് സേവിയേഴ്സ് ചര്‍ച്ചും ചേര്‍പ്പിലെ സെന്റ് ആന്റണീസ് ചര്‍ച്ചുംഒല്ലൂര്‍ പള്ളിയില്‍ നിന്ന് പിരിഞ്ഞ് 1906-ല്‍ പെരിഞ്ചേരിയില്‍ സ്ഥാപിതമായ പള്ളിയും ഈ പഞ്ചായത്തിലുണ്ട്ചെറുചേനം ഭാഗത്തുള്ള ജുമാ അത്ത് പള്ളി വളരെ പഴക്കം ചെന്ന മുസ്ളീം ആരാധനാലയമാണ്ഉദ്ദേശം ഒരു ശതകത്തില്‍ ഏറെ പഴക്കം ഇതിനുണ്ട്പൊട്ടുചിറയിലും ഊരകത്ത് രണ്ടുസ്ഥലങ്ങളിലും എട്ടുമുനയിലും മുസ്ളീം ദേലായങ്ങളുണ്ട്1937-ലാണ് ഊരകത്ത് ഗ്രാമീണവായനശാല സ്ഥാപിതമായത്1950-65 കാലം കേരളത്തില്‍ നാടന്‍കലാസമിതിയുടെ ഉദയത്തിന്റെ കാലമായിരുന്നുചേര്‍പ്പിലും അക്കാലത്ത് നാടന്‍ കലാസമിതികള്‍ രൂപം കൊള്ളുകയുണ്ടായി.